
The episode discusses Lionel Messi's football career and the dynamics of his team as they progress in international football.
ല യണൽ മെസ്സിയുടെ ക്ലബ്ബ് ഫുട്ബോൾ കരിയറും അന്താരാഷ്ട്ര കരിയറും രണ്ട് തരത്തിലാണ് മുന്നോട്ട് പോവുന്നത്. മെസ്സിയെന്ന അന്താരാഷ്ട്ര ഫുട്ബോളറുടെ പീക്ക് അൽപം വൈകിയാണ് നമ്മൾ കാണുന്നത്. ചുറ്റുമുള്ള കളിക്കാർ, ടീം ഒത്തിണക്കം, നല്ല ടീം അന്തരീക്ഷം സൃഷ്ടിക്കുന്ന കോച്ച് എന്നിവയെല്ലാം അതിനെ സഹായിച്ച ഘടകങ്ങളാണ്. 39ാം വയസ്സിൽ ഒരു കളിക്കാരൻ ലോകകപ്പിൽ ഇങ്ങനെ ഗോളടിക്കുകയും അസിസ്റ്റ് നൽകി ഗോളടിപ്പിക്കുകയും സ്വന്തം ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്ത ചരിത്രം ലോകഫുട്ബോളിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. മെസ്സിയെ ഏറ്റവും നന്നായി ഉപയോഗിക്കാൻ സാധിക്കുന്ന ശൈലിയാണ് ഈ ലോകകപ്പിൽ സ്കലോണി സൃഷ്ടിച്ചിട്ടുള്ളതെന്ന് പറയുന്നു ദിലീപ്. സെമികളിൽ തോമസ് ടുക്കേലിനും ദിദിയർ ദെഷാംപ്സിനും എവിടെയെല്ലാമാണ് പിഴച്ചത്? രണ്ട് സെമിഫൈനലുകൾക്കും ശേഷം അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ കാഴ്ചക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു. ഒപ്പം കമൽറാം സജീവും ടി. ശ്രീജിത്തും. മുഹമ്മദ് ജിഷാൻ, വ്യാസൻ, അഫ്സ്വാഹ്, അമൽ, സാരംഗ്, അമൽ ദാസ്, ആബേൽ പീറ്റർ, ശ്രീജിത്ത്, അശ്വിൻ എം.എസ്, അശ്വിൻ, സുഹൈൽ എന്നിവരുടേതാണ് ചോദ്യങ്ങൾ.
Guests: ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീ, ടി. ശ്രീജിത്ത്
Explore listener stats, chart rankings, contacts and more on the Truecopy THINK - Malayalam Podcasts podcast page.